14 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ

പ​ള്ളു​രു​ത്തി: 14 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണ​മാ​ലി മാ​നാ​ശ്ശേ​രി നെ​ടി​യോ​ടി​ൽ വീ​ട്ടി​ൽ ജ​സ്റ്റി​നാ​ണ്​ (46) ക​ണ്ണ​മാ​ലി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൗ​ൺ​സ​ലി​ങി​ലാ​ണ് പീ​ഡ​ന വി​വ​രം സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യു​ന്ന​ത്.

മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ർ കെ.​ആ​ർ. മ​നോ​ജി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ക​ണ്ണ​മാ​ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സ്.

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍




മ​ര​ട്: വാ​ക്കു​ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. മ​ര​ട് മു​ന്നി​റ​യി​ല്‍ വീ​ട്ടി​ല്‍ ഡാ​ര്‍ക്ക് എ​ന്ന അ​രു​ണ്‍ കൃ​ഷ്ണ​നെ​യാ​ണ് (24) മ​ര​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 7.40 ഓ​ടെ അ​രു​ണും പ​രാ​തി​ക്കാ​ര​നാ​യ എ​ബി​ന്‍റെ സു​ഹൃ​ത്തും ത​മ്മി​ലു​ള്ള മു​ന്‍വി​രോ​ധം പ​റ​ഞ്ഞു​തീ​ര്‍ക്കു​ന്ന​തി​ന്​ മ​ര​ട് ന്യൂ​ക്ലി​യ​സ് മാ​ളി​ന് മു​ന്നി​ല്‍ ഇ​വ​ർ എ​ത്തി​യി​രു​ന്നു. ഇ​വി​ടെ വെ​ച്ച്​ എ​ബി​നും അ​രു​ണും വാ​ക്കു​ത​ര്‍ക്ക​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ക​യും ത​ന്‍റെ കൈ​വ​ശം ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്തു അ​രു​ൺ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ ​ഞ​ര​മ്പ് മു​റി​ഞ്ഞ്​ ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ എ​ബി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ തേ​ടി.

മ​ര​ട് പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ സാ​ജു ജോ​ര്‍ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ സെ​ബാ​സ്റ്റ്യ​ന്‍, എ​സ്.​ഐ ഗോ​പി, സി.​പി.​ഒ​മാ​രാ​യ വി​ശാ​ല്‍, ര​തീ​ഷ്, ദി​ലീ​പ്, പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.