Posted On
date_range Updated On
date_range പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ചെറുതുരുത്തി: കട്ടിൽ, കിടക്ക തുടങ്ങിയവയുടെ വിൽപനക്കായി വീട്ടിലെത്തിയ മധ്യവയസ്കനെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി കരുമത്ര തട്ടകത്ത് വീട്ടിൽ ഷാജിയെ (49) ആണ് പോക്സോ വകുപ്പ് പ്രകാരം ചെറുതുരുത്തി എസ്.ഐ ബിന്ദു ലാൽ അറസ്റ്റ് ചെയ്തത്.
വീടിനകത്ത് കയറി അളവ് എടുക്കുന്നതിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇയാളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.