Posted On
date_range Updated On
date_range യുവതിയെ കൊലപ്പെടുത്താൻ ശ്രമം
കോന്നി: യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം നേമം പുതുവേൽവീട്ടിൽ അമ്പിളി ബിജുവിനെ (46) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കോന്നി മാമ്മൂട് കാലായിൽ വീട്ടിൽ മോഹനനെതിരെ കോന്നി പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കോന്നി മാമ്മൂട്ടിലായിരുന്നു സംഭവം. വസ്തുക്കച്ചവടക്കാരനായ മോഹനൻ അമ്പിളിക്ക് പണം നൽകാനുണ്ടായിരുന്നതായി പറയുന്നു.
പണം നൽകാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മോഹനനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.