Posted On
date_range Updated On
date_range മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: അച്ഛന്റെ കൈയ്യിലിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍. മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സര്‍ക്കസ് കാണാന്‍ വന്നതിനിടെയായിരുന്നു ട്രാന്‍സ്‌ജെന്ററുടെ അക്രമമെന്ന് പറയുന്നു.
പ്രതി കുട്ടിയെ പ്രസാദിന്റെ കൈയ്യില്‍ നിന്നും പിടിച്ച് വലിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.എന്നാല്‍, ശ്രമം പരാജയപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് കിഴക്കേക്കോട്ടയിലാണ് സംഭവം. ആളുകള്‍ കൂടുന്നതിനിടെ പ്രതി ഒാടി രക്ഷപ്പെടുകയായിരുന്നു. രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ ട്രാന്‍സ്‌ജെന്‍ഡര്‍ ഗീതുവിനെ ഇന്ന് കിഴക്കേക്കോട്ടയില്‍ വച്ച് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.