Posted On
date_range Updated On
date_range കഞ്ചാവുമായി അസം സ്വദേശി പിടിയില്‍
പെരുമ്പാവൂർ: അന്തർസംസ്ഥാന സ്വദേശി കഞ്ചാവുമായി പിടിയിലായി. അസം സ്വദേശി സോഫിഖുള്‍ ഇസ്ലാമിനെയാണ് (24) മഞ്ഞപ്പെട്ടി ഭാഗത്തുനിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളിൽനിന്ന് 1.270 കിലോ കഞ്ചാവ് കണ്ടെടുത്തു.
മഞ്ഞപ്പെട്ടി ഭാഗത്ത് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കായി ഹോട്ടല്‍ നടത്തിവരുകയായിരുന്നു. ഇതിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിവരുകയായിരുന്നുവെന്നാണ് നിഗമനം. പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി.എല്‍. ജിമ്മി, ടി.എന്‍. ശ്രീരാജ്, സി.വി. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.