യൂസുഫ്
കെട്ടിടനിര്‍മാണ സാമഗ്രികള്‍ മോഷ്്ടിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ
മങ്കട: വിവിധ സ്ഥലങ്ങളില്‍ നിന്നായി കെട്ടിടനിര്‍മാണ സാമഗ്രികള്‍ മോഷ്്ടിച്ച കേസില്‍ ഒരാളെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂര്‍ കുറുപ്പത്താൽ പടിത്തറ വീട്ടില്‍ യൂസുഫ് (30) ആണ് മങ്കട പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 17ന് തിരൂര്‍ക്കാട് ഫഹീം എന്നയാളുടെ സൈറ്റില്‍ നിന്ന് സാമഗ്രികള്‍ മോഷണം പോയി. തുടര്‍ന്നുള്ള അന്വേഷണത്തിൽ മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി ഭാഗത്ത് ഇയാളുടെ വാഹനം കണ്ടെത്തിയതോടെയാണ് പ്രതി വലയിലായത്.
കഴിഞ്ഞ സെപ്റ്റംബര്‍ 11ന് രാമപുരത്ത് മോഷണം നടത്തിയ സംഭവത്തിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെരിന്തല്‍മണ്ണ, മലപ്പുറം കൊളത്തൂര്‍, കൊപ്പം വയനാട്, നാട്ടുകല്ല് തുടങ്ങിയ പൊലീസ് സ്റ്റേഷന് പരിധിയിലും ഇയാള്‍ക്കെതിരെ കേസുണ്ട്. മങ്കട ഇന്‍സ്പെക്ടര്‍ യു.കെ. ഷാജഹാന്, എസ്.ഐ. അലവിക്കുട്ടി, എ.എസ്.ഐമാരായ മുരളി കൃഷ്ണദാസ്, ഷാഹുല്‍, എസ്.സി.പി.ഒ സലാം, സി.പി.ഒമാരായ രാജേഷ്, ഷിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.