നൂ​റു​ദ്ദീൻ

കഞ്ചാവുമായി എടപ്പാൾ സ്വദേശി പിടിയിൽ

കു​റ്റി​പ്പു​റം: ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രി​ൽ പ്ര​ധാ​നി​യെ​ന്ന് സം‍ശ​യി​ക്കു​ന്ന​യാ​ളെ കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടി. എ​ട​പ്പാ​ൾ പൂ​ക്ക​ര​ത്ത​റ ച​ക്കാ​ണം പ​റ​മ്പി​ൽ നൂ​റു​ദ്ദീ​നാ​ണ്​ (40) അ​റ​സ്​​റ്റി​ലാ​യ​ത്.

നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ കു​റ്റി​പ്പു​റം ത​ങ്ങ​ൾ​പ​ടി​യി​ൽ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന്​ ക​ച്ച​വ​ട​ത്തി​നി​ടെ പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സി​ന് നേ​രെ വാ​ഹ​ന​മു​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​േ​ത്ത ച​ങ്ങ​രം​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. കു​റ്റി​പ്പു​റം പൊ​ലീ​സും മു​മ്പ്​ ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

Tags:    
News Summary - arrested for possession of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.