Posted On
date_range Updated On
date_range പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
കോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗത്തിന് ഇരയാക്കി ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ. കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍ മജീദാണ് (49) പോക്സോ കേസില്‍ തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്നും പിടിയിലായത്.
മലപ്പുറം ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്‍റെ നിര്‍ദേശ പ്രകാരം കോട്ടക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അശ്വത്ത് എസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏര്‍വാടിയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കോട്ടക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോട്ടക്കല്‍ അഡിഷണല്‍ എസ്.ഐ രാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സെബാസ്റ്റ്യന്‍, ഐ.കെ ദിനേഷ്, ആര്‍. ഷഹേഷ്, ജസീര്‍, സലീം എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.