പ്രതി രാജേഷ്
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതി നഗ്നചിത്രം പകർത്തുന്നതിനിടെ പിടിയിൽ
കായംകുളം: പോക്സോ കേസിലെ പ്രതിയെ നഗ്നചിത്രം പകർത്തുന്നതിനിടെ നാട്ടുകാർ പിടികൂടി വള്ളികുന്നം പൊലീസിന് കൈമാറി. ചെട്ടികുളങ്ങര വളഞ്ഞനടക്കാവ് കുഴിവേലിൽ വീട്ടിൽ രാജേഷാണ് (35) പിടിയിലായത്. കഴിഞ്ഞ ദിവസം വീട്ടിലെ കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ ചിത്രം പകർത്തുന്നതിനിടെയാണ് പിടിയിലായത്.
2019 ൽ കായംകുളം പൊലീസാണ് പോക്സോ കേസിൽ ഇയാളെ പിടികൂടിയത്. ചെട്ടികുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന ചെണ്ടമേള സംഘത്തിലെ അംഗമാണ്. സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസ്, എസ്.ഐ. രാജീവ്, സി.പി.ഒമാരായ ഷൈബു, സീതമ്മ, ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.