ഷാഫി
Posted On
date_range Updated On
date_range പട്ടാപകൽ മിനി ലോറി മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ
ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങിൽ നിന്ന് പട്ടാപകൽ മിനി ലോറി മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. വാഹനവും പൊലീസ് കണ്ടെത്തി.
പുന്നയൂർക്കുളം നാക്കോല വാരിയത്തിൽ വീട്ടിൽ ഷാഫിയെയാണ് (24) ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഒറ്റത്തെങ്ങിനു സമീപത്ത് തമിഴ് നാട് സ്വദേശിയുടെ ആക്രി കടയുടെ മുന്നിൽ നിറുത്തിയിട്ടിരുന്ന മിനി ലോറിയാണ് ഷാഫി ഒാടിച്ചു കൊണ്ടുപോയത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം.
പൊലീസ് അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും മോഷ്ടിച്ച വാഹനം കണ്ടു പിടിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. എ.എസ്.ഐ ശ്രീരാജ്, സി.പി.ഒമാരായ പ്രവീൺ, ഹംദ്, രൺദീപ്, വീനീത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.