വിഷ്ണു
Posted On
date_range Updated On
date_range ബൈക്ക് മോഷണക്കേസിൽ പ്രതി അറസ്റ്റിൽ
അരൂർ: ബൈക്ക് മോഷണക്കേസിൽ പ്രതി അറസ്റ്റിൽ. ചന്തിരൂർ പുതുവൽവീട് വിഷ്ണുവാണ് (21) അരൂർ പൊലീസിന്‍റെ പിടിയിലായത്.
അരൂരിലെ ചെരിപ്പ് വിൽപന കേന്ദ്രത്തിലെ ജീവനക്കാരൻ കൊല്ലം മയ്യനാട് തോപ്പിൽവീട്ടിൽ നൗഷാദിന്റെ ബൈക്കാണ് 27ന് ഷോപ്പിനോട് ചേർന്നുള്ള ഗോഡൗണിൽനിന്ന് മോഷ്ടിച്ചത്. അരൂർ എസ്.ഐ ഹെറാൾഡ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം മേഖലയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിഷ്ണുവിനെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.