Representational Image

500 രൂപ കൈക്കൂലി ചോദിച്ച പൊലീസുകാരന്​ സസ്​പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട പോ​ലി​സു​കാ​ര​ന്​ സ​സ്​​പെ​ൻ​ഷ​ൻ. സി​റ്റി എ. ​ആ​ർ ക്യാ​മ്പി​ൽ നി​ന്ന്​ ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ഡ്രൈ​വ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഷാ​ജി​യെ​യാ​ണ്​ സ​സ്​​പെ​ന്‍റ്​ ചെ​യ്ത​ത്. പൊ​ലീ​സ്​ സ്റ്റേ​ഷ​നു മു​ന്നി​ൽ​വെ​ച്ച് മ​ദ്യ​പി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി സു​ലൈ​മാ​ൻ സ്ട്രീ​റ്റി​ൽ താ​മ​സ​ക്കാ​ര​നാ​യ സി​യാ​ദി​നോ​ട്​ 500 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു എ​ന്ന പ​രാ​തി​യി​ലാ​ണ്​ സ​സ്​​പെ​ൻ​ഷ​ൻ. പ്രാ​ഥ​മി​ക അ​നേ​ഷ​ണം ന​ട​ത്തി​യ​തി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​ധി​ൻ​രാ​ജ് ആ​ണ്​ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
Tags:    
News Summary - A policeman who asked for a bribe of Rs 500 was suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.