Posted On
date_range Updated On
date_range കാറും ഇരുചക്രവാഹനങ്ങളും കത്തിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
കളമശ്ശേരി: പെരിങ്ങഴയിൽ വീടിന് മുന്നിൽ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനങ്ങളും കത്തിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. കടപ്പിള്ളി മൂലയിൽ അബ്ദുൽ ജലീലാണ് (49) പിടിയിലായത്. പെരിങ്ങഴ എച്ച്.എം.ടി കോളനി വെളുത്തേടത്ത് മുഹമ്മദ് അനീസിെൻറ (28) കാറും ഇരുചക്രവാഹനങ്ങളും കത്തിച്ച പരാതിയിലാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചയാണ് സംഭവം നടന്നത്. കാറിലെത്തിയ മൂന്നംഗ സംഘം തീകൊളുത്തി കടന്നുകളഞ്ഞെന്നായിരുന്നു അനീസ് കളമശ്ശേരി പൊലീസിന് നൽകിയ പരാതി. എന്നാൽ, കൃത്യം ഒറ്റക്കാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.