വീണ്ടും നരബലി; അഞ്ച​ുവയസുകാരിയെ കൊലപ്പെടുത്തിയ മന്ത്രവാദി അറസ്റ്റിൽ

ഗുവാഹത്തി: അസമിലെ ചരൈദോ ജില്ലയിൽ അഞ്ചുവയസുകാരിയുടെ നരബലി നടത്തിയ മന്ത്രവാദി അറസ്റ്റിൽ. തിങ്കളാഴ്ച തേയില തോട്ടത്തിലെ വീട്ടിൽ ഉറങ്ങി കിടന്നിരുന്ന പെൺകുട്ടിയെ അജ്ഞാ​തരെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

അഞ്ചുമക്കളിൽ ഏറ്റവും ഇളയാളാണ്​ പെൺകുട്ടി. കുട്ടിയെ കാണാതായതോടെ ഏറ്റവും മൂത്ത ​സഹോദരി ചൊവ്വാഴ്ച ​െപാലീസ്​ പരാതി നൽകി. അന്ന്​ രാത്രി പെൺകുട്ടിയുടെ മൃതദേഹം സിങ്​ലു നദിയിൽനിന്ന്​ ലഭിക്കുകയായിരുന്നു. നദീതീരത്ത്​ ച​ുവന്ന പട്ടും പൂജക്കായി ചാരവും പൂജക്കായി ഉപയോഗിച്ച മറ്റു വസ്​തുക്കളും കണ്ടെത്തി. പെൺകുട്ടിയെ നരബലി നൽകിയതാണെന്ന്​ ​പൊലീസ്​ പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ അയച്ചു.

തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ മന്ത്രവാദിയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കേസിൽ പെൺകുട്ടിയുടെ പിതാവ്​ അടക്കം പത്തുപേരെ പൊലീസ്​ ചോദ്യം ചെയ്​തുവരികയാണ്​.

പ്രദേശത്ത്​ ഇതിനുമുമ്പും നരബലയി അരങ്ങേറിയിരുന്നു. 2016ൽ നാല​ുവയസുകാരിയെ ഇത്തരത്തിൽ കൊലപ്പെടുത്തിയിരുന്നു. ദിവസങ്ങൾക്ക്​ ശേഷമാണ്​ പെൺകുട്ടിയ​ുടെ മൃതദേഹം ലഭിച്ചത്​. 

Tags:    
News Summary - 5 year old girl killed in suspected human sacrifice in Assam, tantric arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.