ഏ​ലം​കു​ളം എ​ളാ​ട് വീ​ട്ടി​ൽ മോ​ഷ്ടാ​ക്ക​ൾ മ​ൺ​വെ​ട്ടി ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത വാ​തി​ൽ

അടച്ചിട്ടുപോയ വീടിന്റെ പിൻവശത്തെ വാതിൽ തകർത്ത് 20 പവൻ കവർന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ളം മു​തു​കു​ർ​ശ്ശി എ​ളാ​ട്ട് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. കു​ന്ന​ത്ത് പ​റ​മ്പ​ൻ വാ​സു​ദേ​വ​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. എ​ൽ.​ഐ.​സി ഏ​ജ​ന്റാ​യ വാ​സു​ദേ​വ​നും കു​ടും​ബ​വും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ​താ​യി​രു​ന്നു.

രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. വീ​ടി​ന്റെ പു​റ​കു​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. മ​ൺ​വെ​ട്ടി ഉ​പ​യോ​ഗി​ച്ചാ​ണ് പി​ൻ​വ​ശ​ത്ത് വാ​തി​ൽ ത​ക​ർ​ത്ത​ത്.

മു​റി​ക്ക​ക​ത്ത് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വീ​ട്ടി​ലെ​ത്തി പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ല​പ്പു​റ​ത്തു നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Tags:    
News Summary - 20 pavan golg stolen from the home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.