അധ്യാപകർ, അവരും ക്ലാസിലാണ്​...

ഒാൺലൈൻ ക്ലാസുകൾ എല്ലാ വിഷയങ്ങൾക്കും ആരംഭിച്ചുകഴിഞ്ഞു. സ്വാഭാവികമായും ചിലർക്കെങ്കിലും തോന്നുന്നുണ്ടാകും ഇൗ വിഷയങ്ങളെല്ലാം പഠിപ്പിക്കുന്ന അധ്യാപകർ ഇപ്പോൾ എന്തുചെയ്യുകയാവും എന്ന്​. അവരും നിങ്ങളെപ്പോലെ ക്ലാസുകളിൽത​െന്നയാണ്​. 

ആദ്യഘട്ടം
ഇൗ വർഷം യഥാർഥ ക്ലാസുകൾ ഇതുവരെ തുടങ്ങിയിട്ടില്ല. അതു​കൊണ്ടുതന്നെ അധ്യാപകർക്ക്​ കുട്ടികളെ അടുത്തറിയാനും കഴിഞ്ഞിട്ടില്ല. ഇതാണ്​ ആദ്യഘട്ടത്തിൽ അധ്യാപകർ ചെയ്​തത്​. മിക്ക സ്​കൂളുകളിലും കുട്ടികളും അധ്യാപകരും ഉൾപ്പെടുന്ന വാട്​സ്​ആപ്​ ഗ്രൂപ്പുകൾ നിലവിലുണ്ട്​. ഇൗ ഗ്രൂപ്പുകൾ വഴിയാണ്​ പരിചയ​െപ്പടൽ. മുൻവർഷത്തെ ക്ലാസ്​ ടീച്ചർ പുതിയ ക്ലാസിലെ ടീച്ചറെ ഗ്രൂപ്പിലേക്ക്​ ചേർത്ത്​ ഒാരോരുത്തരെയും പരിചയ​െപ്പടുത്തുന്നതാണ്​ രീതി. കുട്ടികളും അധ്യാപകരും തമ്മിൽ പരസ്​പരം വോയ്​സ്​ നോട്ട്​ വഴിയും അല്ലാതെയും പരിചയ​െപ്പടുന്നു.

രണ്ടാംഘട്ടം
ഒാൺലൈൻ ക്ലാസുകൾക്ക്​ സൗകര്യമുള്ളവരാണോ എല്ലാ കുട്ടികളുമെന്ന്​ കണ്ടെത്തുകയായിരുന്നു അധ്യാപകരുടെ അടുത്ത ജോലി. ഇതിനായി മുൻ ക്ലാസ്​ അധ്യാപകരുമായി ഒാരോരുത്തരും ബന്ധപ്പെട്ടു. അവർ വഴി ഒാരോ കുട്ടികളുടെയും അവസ്​ഥ പഠിക്കുകയായിരുന്നു അവർ. സൗകര്യമില്ലാത്തവർക്ക്​ ഒാൺലൈൻ ക്ലാസിനുള്ള അവസരമൊരുക്കാനും നടപടികളെടുത്തു. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

വിഡിയോ പ്രസ​േൻറഷൻ
സർക്കാർ ഏർപ്പെടുത്തിയ ഒാൺലൈൻ ക്ലാസുകൾ മാത്രമല്ല, വിദ്യാർഥികൾക്ക്​ ലഭിച്ചുകൊണ്ടിരിക്കുന്നത്​. ഒാരോ ഒാൺലൈൻ ക്ലാസ്​ കഴിയു​േമ്പാഴും ആ വിഷയവുമായി ബന്ധപ്പെട്ട എന്ത്​ സംശയങ്ങൾ ചോദിക്കാനും ഒാരോ അധ്യാപകരും തയാറാകുന്നുണ്ട്​. അതിനായി അവർ ഗ്രൂപ്പുകളിലും വ്യക്​തിപരമായും സൗകര്യം ചെയ്യുന്നുണ്ട്​. മാത്രമല്ല, ക്ലാസുകൾക്ക്​ ആവശ്യമായ നോട്ടുകളും അധ്യാപകർ തയാറാക്കി കുട്ടികൾക്ക്​ അയച്ചുകൊടുക്കുന്നുമുണ്ട്​. വിഡിയോ പ്രസ​േൻറഷൻ വഴിയാണ്​ നിരവധി അധ്യാപകർ പാഠഭാഗങ്ങളുടെ അധിക വായനക്കുള്ളവ പഠിപ്പിക്കുന്നത്​. ഇതിനായി ചില സ്​കൂളുകളിൽ പരിശീലനം നടത്തുന്നുണ്ട്​, മറ്റ്​ അധ്യാപകർ സ്വന്തം നിലക്ക്​ പഠിച്ച്​ അവതരിപ്പിക്കുകയും ചെയ്യുന്നു. മൊബൈൽ, ലാപ്​ടോപ്​ തുടങ്ങിയ സൗകര്യങ്ങൾ തങ്ങളുടെ വിദ്യാർഥികൾക്കായി അധ്യാപകർ പരമാവധി ഉപയോഗിച്ചുവരുന്നുണ്ട്​. അതായത്​ ഒരു ക്ലാസിൽ എല്ലാവർക്കുമായി നടത്തുന്ന ക്ലാസ്​ ഒാരോരുത്തർക്കുമായി നടത്തുന്നു എന്നർഥം. 

മെറ്റീരിയൽ കലക്​ഷൻ
​അധ്യാപകരും വിദ്യാർഥികളെപ്പോ​ലെ, അത​െല്ലങ്കിൽ അതിനേക്കാളേറെ പഠിച്ചുകൊണ്ടിരിക്കുകയാണ്​. കുട്ടികൾക്ക്​ മെറ്റീരിയൽ കലക്​ഷൻ എളുപ്പമാക്കാൻ അധ്യാപകർത​െന്ന ഗൂഗിളിനെയും യൂട്യൂബിനെയും ആശ്രയിച്ച്​ പരമാവധി വിവരങ്ങൾ ശേഖരിച്ച്​ കുട്ടികൾക്കു നൽകുന്നുണ്ട്. വിദ്യാർഥികൾ രണ്ടുമൂന്ന്​ മാസം വീട്ടിലിരുന്ന്​ വെക്കേഷൻ മൂഡിലാണ്​. അവരെ വീണ്ടും പഠനലോകത്തേക്ക്​ തിരിച്ചുകൊണ്ടുവരണമെങ്കിൽ നന്നായി കഷ്​ടപ്പെടേണ്ടിവരും. അതുകൊണ്ട്​ അവരെ ലൈവായി നിലനിർത്താനുള്ള എല്ലാ വഴികളും അധ്യാപകർ തേടുന്നുണ്ട്​. അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT