representational image

പോളിടെക്നിക് ​പ്രവേശനം: ഒന്നാം അലോട്ട്മെൻറ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പോളി പ്രവേശന റാങ്ക് ലിസ്​റ്റും ഒന്നാമത്തെ അലോട്ട്മെൻറും പ്രസിദ്ധീകരിച്ചു. www.polyadmission.orgൽ ആപ്ലിക്കേഷൻ നമ്പറും, ജനനത്തീയതിയും നൽകി പരിശോധിക്കാം.

അഡ്മിഷൻ എടുക്കാനോ രജിസ്​റ്റർ ചെയ്യാനോ താൽപര്യമുള്ളവർ സെപ്റ്റംബർ ഒമ്പതിന് നാലിന്​ മുമ്പ് ചെയ്യണം. അലോട്ട്മെൻറ്​ ലഭിച്ചവർക്ക് ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കാം.ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ അവർക്ക് അലോട്ട്മെൻറ്​ കിട്ടിയ കോളജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ച അസ്സൽ സർട്ടിഫിക്കറ്റുകളുമായെത്തി ഫീസടച്ച്​ പ്ര​േവശനം നേടാം. അല്ലാത്തവരുടെ അലോട്ട്മെൻറ്​ റദ്ദാക്കും.

നിലവിൽ ലഭിച്ച അലോട്ട്മെൻറിൽ തൃപ്തരായ അപേക്ഷകർക്ക് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസടച്ച്​ ​പ്രവേശനം നേടാം.

ലഭിച്ച അലോട്ട്മെൻറ്​ നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്ക്​ മാറാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ ഏറ്റവുമടുത്ത ഗവ. എയ്ഡഡ്, ഐ.എച്ച്.ആർ.ഡി പോളിടെക്നിക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായെത്തി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റ്​ തിരികെ നൽകും) രജിസ്​റ്റർ ചെയ്യണം. അങ്ങനെയുള്ള അപേക്ഷകർ ഇനി വരുന്ന അലോട്ട്മെൻറുകളിൽ അഡ്മിഷൻ എടുക്കണം, അല്ലെങ്കിൽ റദ്ദാകും.

Tags:    
News Summary - Polytechnic Admission First Allotment Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT