Posted On
date_range Updated On
date_range മെഡിക്കൽ, ഡെന്‍റൽ അഖിലേന്ത്യ ക്വോട്ട പ്രവേശനം
തിരുവനന്തപുരം: മെഡിക്കൽ, ഡെന്‍റൽ, ബി.എസ്സി നഴ്സിങ് കോഴ്സുകളിൽ അഖിലേന്ത്യ ക്വോട്ട രണ്ടാം റൗണ്ട് പ്രവേശന നടപടികൾ ബുധനാഴ്ച തുടങ്ങും. നവംബർ ഏഴിന് രാവിലെ 11 വരെ രജിസ്ട്രേഷനും അന്നുതന്നെ വൈകീട്ട് മൂന്നുവരെ ഫീസടക്കലും നടത്താം.
നവംബർ മൂന്ന് മുതൽ എട്ടിന് രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ്/ ലോക്കിങ് നടത്താം. നവംബർ 11ന് അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് ലഭിച്ചവർക്ക് 12 മുതൽ 18 വരെ കോളജുകളിൽ പ്രവേശനം നേടാം. നവംബർ ഏഴ് മുതൽ 18 വരെയാണ് സംസ്ഥാന ക്വോട്ടയിലെ രണ്ടാം റൗണ്ട് പ്രവേശന നടപടികൾ. അലോട്ട്മെന്‍റ് ലഭിച്ചവർ നവംബർ 21നകം കോളജുകളിൽ പ്രവേശനം നേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.