കോന്നി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനം: ഒരുക്കം പൂർത്തിയായി
കോന്നി: ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികളെ സ്വീകരിക്കുന്നതിന് ഒരുക്കം പൂർത്തിയായി. പ്രവേശനം നേടിയവർ 15ന് രാവിലെ 10ന് മെഡിക്കൽ കോളജിൽ എത്തും. അക്കാദമിക് ബ്ലോക്കിൽ എത്തിച്ചേരുന്ന വിദ്യാർഥികളെ ജനപ്രതിനിധികൾ സ്വീകരിക്കും.
തുടർന്ന് അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങളുടെ മേധാവികൾ വിദ്യാർഥികളോട് സംസാരിക്കും. വാർഡൻമാരും നിർദേശങ്ങൾ നല്‍കും. ഉച്ചക്ക് രക്ഷാകർത്താക്കളുടെ യോഗവും ചേരും. ആദ്യരണ്ട് ഘട്ടത്തിലായി 81 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. 19ന് നടക്കുന്ന അലോട്മെന്റോടെ 100 സീറ്റിലും പ്രവേശനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ പ്രവേശനം നേടിയവരിൽ അറുപതിലധികം പെൺകുട്ടികളാണ്. പത്തോളം കുട്ടികൾ പത്തനംതിട്ട ജില്ലക്കാരാണ്. കുട്ടികൾക്ക് താൽക്കാലിക ഹോസ്റ്റൽ സൗകര്യം ആശുപത്രി കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലായാണ് ക്രമീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.