Posted On
date_range Updated On
date_range എൻജിനീയറിങ്/ ഫാർമസി/ ആർക്കിടെക്ചർ ആദ്യ അലോട്മെൻറ്
തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി/ ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.
ഒാപ്ഷൻ സമർപ്പണത്തിനുള്ള സമയം ഞായറാഴ്ച വൈകീട്ട് മൂന്നിന് അവസാനിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനാണ് ശ്രമം. അലോട്ട്മെൻറ് ലഭിക്കുന്നവർ ചൊവ്വാഴ്ച മുതൽ 16ന് വൈകീട്ട് മൂന്ന് വരെ ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം.
നിശ്ചിത സമയത്തിനകം ഫീസടക്കാത്തവരുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഉയർന്ന ഒാപ്ഷനുകളും റദ്ദാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.