കാലിക്കറ്റിൽ നൂതന കോഴ്‌സുകൾ ആരംഭിക്കുന്നതിന് അപേക്ഷാ തീയതി നീട്ടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കുകീഴില്‍ നാക് അക്രഡിറ്റേഷനുള്ള ഗവണ്‍മെൻറ്​, എയ്ഡഡ് ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജുകളില്‍നിന്ന് 2020-21 അധ്യയന വര്‍ഷത്തേക്ക് ഇന്നൊവേറ്റിവ്/ഇൻറര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്​റ്റംബര്‍ 23 വരെ നീട്ടി.

അപേക്ഷയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് cucdcnc@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ഷെഡ്യൂള്‍ഡ് കാസ്​റ്റ്​, കമ്യൂണിറ്റി ട്രസ്​റ്റുകള്‍ നടത്തുന്ന എയ്ഡഡ് ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജുകള്‍ക്ക് നാക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമില്ല.

അപേക്ഷയുടെ മാതൃകക്കും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും സര്‍വകലാശാലയുടെയോ സി.ഡി.സിയുടെയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Tags:    
News Summary - The application date has been extended to start advanced courses in Calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.