എസ്​.ബി.ഐയിൽ 3850 ഓഫിസർ

സ്​​േറ്ററ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ (എസ്​.ബി.ഐ) സർക്കിൾ ബേസിഡ്​ ഓഫിസർമാരെ തേടുന്നു. വിവിധ സർക്കിളുകളിലായി 3850 ഒഴിവുകളുണ്ട്​. ഓരോ സർക്കിളിലും ലഭ്യമായ ഒഴിവുകൾ ചുവടെ. ശമ്പള നിരക്ക്​ 23,700-42,020 രൂപ.

അഹ്​മദാബാദ്​ (ഗുജറാത്ത്​) -750, ബംഗളൂരു (കർണാടക) -750, ഭോപാൽ (മധ്യപ്രദേശ്​, ഛത്തിസ്​ഗഢ്​​) -296/104, ചെന്നൈ (തമിഴ്​നാട്​) -550, ഹൈദരാബാദ്​ (തെലങ്കാന) 550, ജയ്​പുർ (രാജസ്​ഥാൻ)-300, മഹാരാഷ​​്ട്ര (മഹാരാഷ്​ട്ര -മുംബൈ ഒഴികെ) -51, ഗോവ -33. അ​േപക്ഷിക്കുന്ന സർക്കിളിലേക്കാവും തെരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുക.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/careers, www.sbi.co.in/careers എന്നീ പോർട്ടലുകളിലുണ്ട്​. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ആഗസ്​റ്റ്​ 16നകം സമർപ്പിക്കണം. അപേക്ഷഫീസ്​ 750 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി (ഭിന്നശേഷിക്കാർ) വിഭാഗങ്ങളിൽപെടുന്നവർക്ക്​ ഫീസില്ല.

യോഗ്യത: ഇന്ത്യൻ പൗരന്മാരായിരിക്കണം. ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദമുണ്ടായിരിക്കണം (യോഗ്യതപരീക്ഷക്ക്​ ലഭിച്ച മാർക്കി​െൻറ ശതമാനം ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം). പ്രായപരിധി 1.8.2020ൽ 30 വയസ്സ്​​​. 1990 ആഗസ്​റ്റ്​ രണ്ടിനുമുമ്പ്​ ജനിച്ചവരാകരുത്​. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക്​ ചട്ട​പ്രകാരം പ്രായപരിധിയിൽ ഇളവ്​ അനുവദിച്ചിട്ടുണ്ട്​.

ഏതെങ്കിലും ഷെഡ്യൂൾഡ്​ കമേഴ്​സ്യൽ ബാങ്ക്​ അല്ലെങ്കിൽ റീജനൽ റൂറൽ ബാങ്കിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം.

ഏതു​ സംസ്​ഥാനത്തിലെ ഒഴിവുകൾക്കാണോ അപേക്ഷിക്കുന്നത്​ അവിടത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെന്ന്​ തെളിയിക്കുന്ന 10 അല്ലെങ്കിൽ 12 ക്ലാസ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം.

അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷ/വ്യക്തിഗത അഭിമുഖം നടത്തിയാണ്​ സെലക്​ഷൻ. സ്​റ്റേറ്റ്​, കാറ്റഗറി അടിസ്​ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ്​ ലിസ്​റ്റിൽനിന്നാണ്​ നിയമനം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.