കേന്ദ്ര സർക്കാർ സംരംഭമായ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) ലിമിറ്റഡ് എൻജിനീയറിങ് എക്സിക്യൂട്ടിവ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ഗേറ്റ്-2025 സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ശമ്പളനിരക്ക് 40,000-1,40,000 രൂപ.
ഒഴിവുകൾ: 515 (ഇലക്ട്രിക്കൽ -165, മെക്കാനിക്കൽ -210, ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ -125, കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി 15).
യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ്/ടെക്നോളജി ബ്രാഞ്ചിൽ 65 ശതമാനം മാർക്കിൽ കുറയാതെ ഫുൾടൈം ബാച്ചിലേഴ്സ് (ബി.ഇ/ബി.ടെക്) ബിരുദം. (പട്ടികജാതി/വർഗം ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. എ.എം.ഐ.ഇ യോഗ്യതയുള്ളവരെയും പരിഗണിക്കും. ഗേറ്റ്-2025 അഭിമുഖീകരിച്ചവരാകണം. പ്രായപരിധി 27. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://careers.ntpc.co.in, www.ntpc.co എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷാ ഫീസ് -500 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷി/ വിമുക്ത ഭടന്മാർ വിഭാഗക്കാർക്കും ഫീസില്ല.
ഗേറ്റ്-2025 രജിസ്ട്രേഷൻ നമ്പർ സഹിതം ഓൺലൈനിൽ ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.
നിയമനം: ഗേറ്റ്-2025 സ്കോർ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എൻജിനീയറിങ് എക്സിക്യൂട്ടിവ് ട്രെയിനികളായി എൻ.ടി.പി.സിയുടെ വിവിധ പ്രോജക്ടുകളിൽ/സ്റ്റേഷനുകളിലായി നിയമിക്കും. ഒരുവർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ ഇ-1 ഗ്രേഡിൽ എൻജിനീയർമാരായി സ്ഥിരപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.