‘കുടുംബശ്രീ@കാമ്പസ്’ കാമ്പസുകളില്‍ ഇനി കുടുംബശ്രീ ജെന്‍സി വൈബ്
തിരുവനന്തപുരം: കോളജ് വിദ്യാർഥിനികളുടെ സര്‍ഗാത്മകതക്കും കഴിവുകള്‍ക്കും പുതിയ ദിശാബോധം നല്‍കാൻ കുടുംബശ്രീ കോളജുകളിലേക്ക്. വിദ്യാർഥിനികളുടെ സമഗ്ര വികാസവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് കുടുംബശ്രീ പ്രവർത്തനം കോളജുകളിലേക്ക് വ്യാപിപ്പിക്കുന്നത്. വിദ്യാർഥിനികളുടെ സാമൂഹിക പങ്കാളിത്തം, നൈപുണി വികസനം, തൊഴിൽ പരിശീലനം, സംരംഭകത്വം തുടങ്ങി സർവതലസ്പർശിയായ പദ്ധതിയായാണ് ‘കുടുംബശ്രീ @ കാമ്പസ്’ പദ്ധതി വിഭാവനം ചെയ്തത്.
ആർട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, പ്രൊഫഷനല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ക്കാണ് അവസരം. ഇതിനായി കോളജുകളില്‍ വിദ്യാർഥിനികളെ ഉള്‍പ്പെടുത്തി പ്രത്യേക കുടുംബശ്രീ ഗ്രൂപ്പുകള്‍ രൂപവത്കരിക്കും. ഉന്നത വിദ്യാഭ്യാസ കാലത്തുതന്നെ ഭാവി ലക്ഷ്യമിട്ട് സാമ്പത്തിക സ്വാശ്രയത്വം നേടാന്‍ വിദ്യാർഥിനികള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതിക്ക് നവംബര്‍ 19 മുതല്‍ സംസ്ഥാനത്ത് തുടക്കമാകും. വ്യാഴാഴ്ച രാവിലെ ആറിന് കോഴിക്കോട് ബീച്ചിൽ തദ്ദേശ മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.