ജി.എസ്​.ടി: പ്രളയ സെസ്​ ജനങ്ങൾക്ക്​ ബാധ്യതയാവില്ല- ​െഎസക്​

കൊച്ചി: ജി.എസ്​.ടിയിലെ ഒരു ശതമാനം പ്രളയ സെസ്​ ജനങ്ങൾക്ക് വലിയ ഭാരമാകില്ലെന്ന്​ ധനമന്ത്രി ടി.എം തോമസ്​ ​െഎസക ്​. കഴിഞ്ഞ ആറ്​ മാസമായി ജി.എസ്​.ടി നികുതിയിൽ 25 ശതമാനത്തി​​െൻറ കുറവുണ്ടായിട്ടുണ്ട്​. പ്രളയ സെസ് അഖിലേന്ത്യാ അടി സ്ഥാനത്തിൽ പിരിക്കുന്നത് പ്രായോഗികമല്ലെന്നും ​െഎസക്​ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വലിയ തോതിൽ നികുതി ചോർച്ച ഉണ്ടാകുന്നുണ്ട്​. ജൂൺ മാസത്തോടെ വാർഷിക റിട്ടേൺ സംവിധാനം നിലവിൽ വരു​േമ്പാൾ ഇത്​ മറികടക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. കിഫ്ബി ഇതുവരെ 1611 കോടി രൂപയുടെ പദ്ധതികൾക്ക്​ അംഗീകാരം നൽകി. സാംസ്കാരിക നിലയങ്ങൾക്ക് കിഫ്​ബി ഫണ്ട്​ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ​െഎസക്​ വ്യക്​തമാക്കി.

ആലപ്പുഴ മൊബിലിറ്റി ഹബിന് 400 കോടി വകയിരുത്തിയിട്ടുണ്ട്​. ഇതി​​െൻറ ആദ്യഘട്ടമായി 129 കോടി അനുവദിച്ചു. കോളജ് വിദ്യാഭ്യാസ മേഖലക്കും കിഫ്ബി പണം നൽകും. എൽ.പി സ്കൂൾ ഹൈടെക് പദ്ധതിക്കായി 292 കോടി രൂപ അനുവദിക്കുമെന്ന്​ ​െഎസക്​ വ്യക്​തമാക്കി.

Tags:    
News Summary - Thomas issac on flood-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.