Posted On
date_range Updated On
date_range ടി.ഡി.എസ് ചട്ടക്കൂടും മാനദണ്ഡങ്ങളും സങ്കീർണമാണെന്ന് ഹരജി; സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: ഉറവിട നികുതി സമ്പ്രദായത്തിനെതിരെ (ടി.ഡി.എസ്) സമർപ്പിച്ച പൊതു താൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ടി.ഡി.എസ് ഭരണഘടന വിരുദ്ധവും യുക്തിരഹിതവുമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്.
നികുതി വെട്ടിപ്പ് തടയാനുള്ള ഫലപ്രദമായ സംവിധാനമെന്ന നിലയിലാണ് ടി.ഡി.എസ് കൊണ്ടുവന്നതെന്നും എന്നാൽ, ഇതിന്റെ ചട്ടക്കൂടും മാനദണ്ഡങ്ങളും സങ്കീർണമാണെന്ന് ഹരജിയിൽ ബോധിപ്പിച്ചിരുന്നു. ഹരജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.