Posted On
date_range Updated On
date_range ആദായ നികുതി റിട്ടേൺ മേയ് 31ലേക്ക് നീട്ടി
ന്യൂഡൽഹി: ആദായനികുതിയുമായി ബന്ധപ്പെട്ട വിവിധ നടപടികളിൽ 2021 മേയ് 31 വരെ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി). 2019-20 സാമ്പത്തിക വർഷത്തെ അവസാന തീയതി കഴിഞ്ഞതും പുതുക്കി സമർപ്പിക്കുന്നതുമായ ആദായ നികുതി റിട്ടേണുകളുടെ തീയതിയാണ് മേയ് 31 ലേക്ക് നീട്ടിയത്. തീയതി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നതിനെ തുടർന്നാണ് കേന്ദ്ര നടപടി.
ഈ വർഷം മാർച്ച് 31നകം നൽകേണ്ടിയിരുന്ന 2020-21 സാമ്പത്തിക വർഷത്തെ റിട്ടേണുകളും മേയ് 31നകം നൽകിയാൽ മതി. ആദായ നികുതി നിയമത്തിലെ 139ാം വകുപ്പിന് കീഴിൽ വരുന്ന നാല്, അഞ്ച് ഉപ വകുപ്പുകളിലെ വൈകിയ റിട്ടേണുകളും പുതുക്കി നൽകുന്നതുമായ റിട്ടേണുകൾക്കാണ് ഇൗ ഇളവ്.
നികുതി സംബന്ധിച്ച തർക്കങ്ങൾ, കമീഷണർക്ക് അപ്പീൽ എന്നിവ നൽകാനുള്ള തീയതിയും മേയ് 31ലേക്ക് നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.