Posted On
date_range Updated On
date_range അഞ്ച് ലക്ഷം വരെയുള്ള ആദായനികുതി റീഫണ്ട് ഉടൻ നൽകുമെന്ന് ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: അഞ്ച് ലക്ഷം വരെയുള്ള ആദായ നികുതി റീഫണ്ട് കുടിശ്ശിക ഉടൻ നൽകുമെന്ന് ആദായ നികുതി വകുപ്പ്. ട്വിറ്റ റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും റീഫണ്ട് ഉടൻ നൽകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഏകദേശം 14 ലക്ഷം നികുതിദായകർക്ക് പ്രയോജനപ്പെടുന്നതാണ് തീരുമാനം.
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് റീഫണ്ട് ഉടൻ നൽകാൻ തീരുമാനിച്ചത്. ലോക്ഡൗണിനെ തുടർന്ന് രാജ്യത്തെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട് ഇത് പരിഗണിച്ചാണ് തീരുമാനമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
സര്‍ക്കാരിലേക്ക് നല്‍കേണ്ട യഥാര്‍ത്ഥ ആദായനികുതിയേക്കാള്‍ കൂടുതല്‍ നല്‍കിയ നികുതിദായകന്, അധികം നല്‍കിയ തുകയാണ് റീഫണ്ടായി ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.