Posted On
date_range Updated On
date_range സംസ്ഥാനങ്ങൾക്ക് 36,400 കോടി ജി.എസ്.ടി നഷ്ടപരിഹാരം വിതരണം ചെയ്തു
ന്യൂഡൽഹി: കേന്ദ്രത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ചരക്കുസേവന നികുതി നഷ്ടപരിഹാര തുക വിതരണം ചെയ്തതായി ധനകാര്യ മന്ത്രാലയം. 2020 ഫെബ്രുവരി വരെയുള്ള മൂന്നുമാസത്തെ കുടിശിക തുകയായ 36,400 കോടിയാണ് വിതരണം ചെയ്തത്.
കോവിഡ് 19ൻെറയും ലോക്ഡൗണിൻെറയും സാഹചര്യത്തിൽ സംസ്ഥാനങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതിനിടെയാണ് ജി.എസ്.ടി കുടിശിക അനുവദിച്ചതെന്നും 2019 ഡിസംബർ മുതൽ 2020 ഫെബ്രുവരി വരെയുള്ള മൂന്നുമാസത്തെ കുടിശികയാണ് നൽകിയതെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.
ലോക്ഡൗണിൻെറ സാഹചര്യത്തിൽ രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ മാർച്ച് മുതലുള്ള സംസ്ഥാനങ്ങളുടെ ജി.എസ്.ടി വിഹിതത്തിൽ കുത്തനെ കുറവുണ്ടാകും.
Latest Videos
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.