ദുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ തനിഷ്കിന്റെ ‘ഇന്ത്യ വാലി ദീപാവലി’ കാമ്പയിന് യു.എ.ഇയിലും മറ്റു ജി.സി.സി രാജ്യങ്ങളിലും തുടക്കമായി. ഇന്ത്യയുടെ ദീപാവലി ആഘോഷങ്ങളുടെ ആവേശവും സന്തോഷവും മേഖലയിലെത്തിക്കുകയെന്ന ലക്ഷ്യമിട്ടാണ് കാമ്പയിൻ ഒരുക്കുന്നത്. കാമ്പയിനിന്റെ ഭാഗമായി പ്രത്യേകമായ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ, ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് പ്രത്യേകമായ സേവിങ്, പഴയ സ്വർണം മാറ്റിവാങ്ങുമ്പോൾ സീറോ ഡിഡക്ഷൻ, നിരക്കിലുണ്ടാകുന്ന വർധന ബാധിക്കാതെ സ്വർണം വാങ്ങാൻ അഡ്വാൻസ് ബുക്കിങ് എന്നിവയാണ് ഓഫറിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഉത്സവകാല ഷോപ്പിങ് കൂടുതൽ മെച്ചപ്പെട്ടതും ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നൽകാനും സ്വർണത്തിൽ നിക്ഷേപിക്കാനും അവസരമൊരുക്കാനാണ് ഓഫറുകൾ ഒരുക്കിയിട്ടുള്ളത്. ദീപാവലിയുമായി ജനങ്ങൾക്കുള്ള വൈകാരികവും സാംസ്കാരികവുമായ ബന്ധം പ്രതിഫലിപ്പിക്കുന്നതാണ് കാമ്പയിനെന്ന് തനിഷ്ക് ഇന്റർനാഷനൽ ബിസിനസ് മാർക്കറ്റിങ് മേധാവി ആദിത്യ കെജ്രിവാൾ പറഞ്ഞു. തനിഷ്കിന്റെ ദുബൈ, അബൂദബി, ഷാർജ, ദോഹ, മസ്കത്ത് ഷോറൂമുകളിലും ഓൺലൈൻ വഴിയും ഓഫറുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.