ഏഷ്യയിലെ മികച്ച ഓഹരി വിപണി പ്രകടനം പാകിസ്താനില്‍

മുംബൈ: ഏഷ്യയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓഹരി വിപണിയേതെന്ന ചോദ്യത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരം. പാകിസ്താനാണ് നിക്ഷേപകരെ അദ്ഭുതപ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ബ്ളൂംബര്‍ഗിന്‍െറ പഠനത്തിലാണ് 26 ഓഹരി വിപണികളില്‍ ഏറ്റവും മികച്ച പ്രകടനം നടന്നത് പാകിസ്താനിലാണെന്ന് കണ്ടത്തെിയിരിക്കുന്നത്. നേരത്തെ കറാച്ചി ഓഹരി സൂചികയെന്നറിയപ്പെട്ടിരുന്ന കെ.എസ്.ഇ 100 സൂചിക ഈ വര്‍ഷം 27 ശതമാനം മുന്നേറ്റം നടത്തിയാണ് ഏഷ്യയില്‍ ഒന്നാമതത്തെിയത്. 2009ല്‍ വില്‍പ്പന ഓര്‍ഡറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഏമേര്‍ജിങ് മാര്‍ക്കറ്റ് വിപണി എന്നതില്‍നിന്ന് ഫ്രോണ്ടിയര്‍ മാര്‍ക്കറ്റ് പദവിയിലേക്ക് തരംതാഴ്ത്തിയിടത്തുനിന്നാണ് തിരിച്ചുകയറ്റം. കെ.എസ്.ഇ 100 സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലയായ 41464.31 എന്ന നിലയിലേക്ക് ഒരാഴ്ച മുമ്പ് എത്തിയിരുന്നു. ഇത് 2018 ഓടെ  60000ത്തിലത്തെുമന്നാണ് വിലയിരുത്തല്‍. 
Tags:    
News Summary - kse100 top in asian market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT