Posted On
date_range Updated On
date_range മൂന്നു ദിവസത്തിനുശേഷം നേട്ടം
മുംബൈ: മൂന്നു ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനു ശേഷം ഓഹരി വിപണി വീണ്ടും നേട്ടത്തിലവസാനിച്ചു. ബി.എസ്.ഇ സെന്‍സെക്സ് 160.48 പോയന്റ് ഉയര്‍ന്ന് 25,262.21ലും എന്‍.എസ്.ഇ നിഫ്റ്റി 28.95 പോയന്റ് നേട്ടത്തില്‍ 7735.50ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപ നില മെച്ചപ്പെടുത്തിയതും കഴിഞ്ഞ ദിവസങ്ങളിലായി വില കുറഞ്ഞ ഓഹരികള്‍ക്ക് ആവശ്യക്കാരത്തെിയതും വിപണിക്ക് തുണയായി. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് സെന്‍സെക്സിന് 505 പോയന്റ് നഷ്ടമായിരുന്നു. സെന്‍സെക്സിലെ 30ല്‍ 19 ഓഹരികളും നേട്ടത്തിലാണ് അവസാനിച്ചത്. എച്ച്.ഡി.എഫ്.സി, ഭെല്‍, ടാറ്റ മോട്ടോഴ്സ്, ലാര്സണ്, ലൂപിന് തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. അദാനി പോര്‍ട്സ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, എച്ച്.യു.എല്‍, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.