Posted On
date_range Updated On
date_range ഓഹരി വിപണിയില്‍ കുതിപ്പ്
മുംബൈ: ബജറ്റിനുശേഷമുള്ള ദിവസത്തില്‍ ഓഹരി സൂചികകള്‍ നേട്ടംകൊയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 777 പോയന്റ് ഉയര്‍ന്ന് 23,779.35ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 235.25 പോയന്റ് ഉയര്‍ന്ന് 7222.30ത്തിലും വ്യാപാരം അവസാനിപ്പിച്ചു.
ബജറ്റിലെ ഭാവിയില്‍ നിരക്ക് കുറച്ചേക്കാമെന്ന സൂചനയാണ് വിപണിക്ക് തുണയായത്. ഐ.ടി.സി ലിമിറ്റഡ്, മാരുതി സുസുക്കി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹീറോ മോട്ടോകോര്‍പ്, അദാനി പോര്‍ട്സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഒ.എന്‍.ജി.സി, ഹിന്ദുസ്ഥാന്‍ യൂനിലീവര്‍, ഡോ. റെഡ്ഡീസ് തുടങ്ങിയവ നഷ്ടത്തില്‍ അവസാനിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.