സെന്‍സെക്സ് 473.45 പോയന്‍റ് കുതിച്ചു

മുംബൈ: യൂറോപ്യന്‍ കേന്ദ്രബാങ്കില്‍നിന്ന് കൂടുതല്‍ സാമ്പത്തികപരിഷ്കരണ നടപടികളുണ്ടാകുമെന്ന സൂചന സെന്‍സെക്സിനെ കുതിപ്പിലേക്ക് നയിച്ചു. ഒക്ടോബറിനുശേഷമുള്ള ഏറ്റവുംവലിയ ഒറ്റദിനനേട്ടമാണ് സെന്‍സെക്സ് കണ്ടത്തെിയത്. സെന്‍സെക്സ് 473.45 പോയന്‍റ് കുതിച്ചുകയറി 24,435.66ലും നിഫ്ടി 145.65 പോയന്‍റ് മുന്നേറി 7,422.45ലും ഇടപാടുകള്‍ തീര്‍ത്തു. രൂപയുടെ മുന്നേറ്റവും സൂചികകള്‍ക്ക് തുണയായി. എന്നാല്‍, മൂന്നാമത്തെ ആഴ്ചയും നഷ്ടത്തിലാണ് സെന്‍സെക്സ് ഇടപാടുകള്‍ തീര്‍ത്തത്. ഗെയില്‍, മാരുതി സുസുകി, ടാറ്റാ സ്റ്റീല്‍, ഹീറോ മോട്ടോകോര്‍പ്, എം ആന്‍ഡ് എം, എസ്.ബി.ഐ, കോള്‍ ഇന്ത്യ, ഡോക്ടര്‍ റെഡ്ഡീസ്, ഒ.എന്‍.ജി.സി, എന്‍.ടി.പി.സി, ആക്സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ഏഷ്യന്‍ പെയിന്‍റ്സ്, ടാറ്റാ മോട്ടോഴ്സ്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവ നേട്ടംകണ്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.