സെന്‍സെക്സില്‍ തകര്‍ച്ച

മുംബൈ: ആഗോളവിപണിയിലെ വളര്‍ച്ചാ ആശങ്കകളും എണ്ണവിലയിലെ ഇടിവും സൂചികകളെ നഷ്ടത്തിലാക്കി. രൂപയുടെ തകര്‍ച്ചയും വിപണിക്ക് വിനയായി. സെന്‍സെക്സ് 417.80 പോയന്‍റ് ഇടിവോടെ 24,062.04ലും നിഫ്റ്റി 125.80 പോയന്‍റ് നഷ്ടത്തോടെ 7,309.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോര്‍ട്സ്, എസ്.ബി.ഐ, ആര്‍.ഐ.എല്‍, കോള്‍ ഇന്ത്യ, മാരുതി, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീല്‍, എന്‍.ടി.പി.സി, ഒ.എന്‍.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.യു.എല്‍, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചപ്പോള്‍ ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്, വിപ്രോ തുടങ്ങിയവ നേട്ടത്തിലായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT