മുംബൈ: നാലു വ്യാപാരദിവസത്തെ മുന്നേറ്റത്തിനൊടുവില്‍ ചൊവ്വാഴ്ച ഓഹരിസൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോളവിപണിയിലെ നഷ്ടത്തിനൊപ്പം ഓഹരികളില്‍ വില്‍പനസമ്മര്‍ദമേറിയത് സൂചികകള്‍ക്ക് തിരിച്ചടിയായി. സെന്‍സെക്സ് 378.61 പോയന്‍റ് നഷ്ടത്തില്‍ 23,410.18ലും നിഫ്റ്റി 125.00 പോയന്‍റ് നഷ്ടത്തില്‍ 7,109.55ലും ഇടപാടുകള്‍ അവസാനിപ്പിച്ചു. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്്.സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ ഏഷ്യന്‍ പെയിന്‍റ്സ്, ഒ.എന്‍.ജി.സി എന്നിവ നേട്ടം കൊയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.