സെന്‍സെക്സില്‍ 190 പോയന്‍റ് നേട്ടം

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ളോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 190 പോയന്‍റ് ഉയര്‍ന്ന് 23,381.87ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 60.20 പോയന്‍റ് ഉയര്‍ന്ന് 7,108.45ലും അവസാനിപ്പിച്ചു. 
കടുത്ത വില്‍പന സമ്മര്‍ദത്തോടെ ആരംഭിച്ചെങ്കിലും യൂറോപ്യന്‍ വിപണികള്‍ നേട്ടമുണ്ടാക്കിയതും എണ്ണവില ഉയര്‍ന്നതും ഗുണം ചെയ്തു. 
അദാനി പോര്‍ട്സ്, ഡോ. റെഡ്ഡീസ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഭെല്‍, ഏഷ്യന്‍ പെയിന്‍റ്സ് എന്നിവ നേട്ടത്തില്‍ അവസാനിപ്പിച്ചപ്പോള്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, കോള്‍ ഇന്ത്യ, ലുപിന്‍, സിപ്ള, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തില്‍ ക്ളോസ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT