Posted On
date_range Updated On
date_range നിരാശ; 286 പോയന്റ് നഷ്ടം
മുംബൈ: പലിശ നിരക്കുകളില്‍ കുറവു വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറാവാതിരുന്നത് ഓഹരി വിപണികളെ നിരാശയിലാക്കി. ബി.എസ്.ഇ സെന്‍സെക്സ് 285.83 പോയന്റ് നഷ്ടത്തില്‍ 24539 ലും എന്‍.എസ്.ഇ നിഫ്റ്റി 100.40 പോയന്റ് നഷ്ടത്തില്‍ 7455.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ രൂപ ദുര്‍ബലമായതും എണ്ണ വില വീണ്ടും ഇടിഞ്ഞതും ഓഹരികളെ ദുര്‍ബലമാക്കി. സെന്‍സെക്സിലെ 30ല്‍ 25 ഓഹരികളും നഷ്ടത്തിലാണ് അവസാനിച്ചത്. ടാറ്റ സ്റ്റീല്‍ 7.18 ശതമാനവും എന്‍.ടി.പി.സി 4.28 ശതമാനവും നഷ്ടമുണ്ടാക്കി. സണ്‍ ഫാര്‍മ, ഭെല്‍, സിപ്ള, ഒ.എന്‍.ജി.സി, അദാനി പോര്‍ട്ട്സ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയായിരുന്നു നഷ്ടത്തിലായ മറ്റ് പ്രധാന ഓഹരികള്‍. ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ എന്നിവയായിരുന്നു നേട്ടത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.