മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരിവിപണിയില്‍ ഇടിവ്. ബുധനാഴ്ച സെന്‍സെക്സ് 213.68 പോയന്‍റ് നഷ്ടത്തില്‍ 27,039.76ലും എന്‍.എസ്.ഇ നിഫ്റ്റി 61.70 പോയന്‍റ് നഷ്ടത്തില്‍ 8171.20ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ് കേന്ദ്ര ബാങ്കിന്‍െറ യോഗം നടക്കാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത കാട്ടിയതും ലാഭമെടുപ്പുമാണ് ഇടിവിന് കാരണമായത്. സെന്‍സെക്സിലെ 30ല്‍ 19 ഓഹരികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. എന്‍.ടി.പി.സി, ലൂപിന്‍, ഡോ. റെഡ്ഡീസ് ലാബ്, എം ആന്‍ഡ് എം എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. സിപ്ള, ഭാരതി എയര്‍ടെല്‍, ഒ.എന്‍.ജി.സി തുടങ്ങിയവ നേട്ടമുണ്ടാക്കി. മിക്ക ഏഷ്യന്‍ വിപണികളിലും ഇടിവ് പ്രകടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.