ജി.എസ്.ടി പ്രതീക്ഷയില്‍ കുതിപ്പ്

മുംബൈ: ചരക്കു സേവന നികുതി യാഥാര്‍ഥ്യമാക്കുന്നതില്‍ പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷവുമായി ഒത്തുതീര്‍പ്പുണ്ടാക്കിയേക്കുമെന്ന  പ്രതീക്ഷയില്‍ ഓഹരി വിപണികളില്‍ കുതിപ്പ്. ബോംബെ സൂചിക സെന്‍സെക്സ് 182.89 പോയന്‍റ് നേട്ടത്തില്‍ 25,958.63ലും എന്‍.എസ്.ഇ നിഫ്റ്റി 52.20 പോയന്‍റ് നേട്ടത്തില്‍ 7883.80ത്തിലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ വിപണികള്‍ മെച്ചപ്പെട്ടതും ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ പകര്‍ന്നു. സെന്‍സെക്സിലെ 30ല്‍ 21 ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ് 5.51 ശതമാനവും സണ്‍ ഫാര്‍മ 3.96 ശതമാനവും നേട്ടമുണ്ടാക്കി. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ എന്നിവയും നേട്ടത്തില്‍ മുന്നിലായിരുന്നു. ഡോ. റെഡ്ഡീസായിരുന്നു നഷ്ടത്തില്‍ മുന്നില്‍ (8.21 ശതമാനം). 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.