Posted On
date_range Updated On
date_range രണ്ടാം ദിവസവും വിപണി നേട്ടത്തില്‍
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു. ബോംബെ സൂചിക സെന്‍സെക്സ് ചൊവ്വാഴ്ച 104.37 പോയന്റ് നേട്ടത്തില്‍ 25,864.47ലും എന്‍.എസ്.ഇ നിഫ്റ്റി 30.95 പോയന്റ് നേട്ടത്തില്‍ 7837.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലും ആഗോള വിപണികള്‍ കരുത്തുകാട്ടിയത് ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു. വ്യാപാര കമ്മി കുറഞ്ഞുവെന്ന വാര്‍ത്തകളും വിപണിക്ക് തുണയായി. സെന്‍സെക്സിലെ 30ല്‍ 20 ഓഹരികളും നേട്ടത്തില്‍ അവസാനിച്ചു. ഗെയില്‍, ഐ.ടി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവയായിരുന്നു നേട്ടത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.