Posted On
date_range Updated On
date_range മൂന്നാഴ്ചയിലെ ഉയര്‍ന്ന നിലയില്‍
മുംബൈ: യു.എസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ നല്കിയ ശുഭസൂചനയുടെ ചുവടുപിടിച്ച് ബോംബെ സൂചിക സെന്‍സെക്സ് മൂന്നാഴ്ചത്തെ ഉയര്‍ന്ന നിലയിലത്തെി. ബുധനാഴ്ച 259.65 പോയന്റ് ഉയര്‍ന്ന സെന്‍സെക്സ് 25,850.30 ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍.എസ്.ഇ നിഫ്റ്റി 79.85 പോയന്റ് നേട്ടത്തില്‍ 7865.95ലും വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സിലെ 30ല്‍ 25 ഓഹരികളും നേട്ടത്തിലാണ് അവസാനിച്ചത്. മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹെല്‍ത്ത്കെയര്‍, പവര്‍, റിയല്‍റ്റി മേഖലകളായിരുന്നു നേട്ടത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.