Posted On
date_range Updated On
date_range ലാഭമെടുപ്പ്, ഇടിവ്
മുംബൈ: ലാഭമെടുപ്പിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഓഹരി സൂചികകളില്‍ ഇടിവ്. ബി.എസ്.ഇ സെന്‍സെക്സ് 145.25 പോയന്റ് നഷ്ടത്തില്‍ 25,590.65ലും എന്‍.എസ്.ഇ നിഫ്റ്റി 48.35 പോയന്റ് നഷ്ടത്തില്‍ 7786.10ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി, മെറ്റല്‍, എഫ്.എം.സി.ജി ഓഹരികളായിരുന്നു നഷ്ടത്തില്‍ മുന്നില്‍. സെന്‍സെക്സിലെ 30ല്‍ 20 ഓഹരികളും നഷ്ടത്തിലായിരുന്നു. ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ, ഐ.ടി.സി, എം ആന്‍ഡ് എം, അദാനി പോര്‍ട്സ്, ലൂപിന്, എസ്.ബി.ഐ എന്നിവയായിരുന്നു നഷ്ടത്തിലായ പ്രമുഖ ഓഹരികള്‍. സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ഗെയില്‍, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവ നേട്ടത്തില്‍ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.