കരുത്തോടെ മുന്നോട്ട്

മുംബൈ: ഓഹരി വിപണികള്‍ തിങ്കളാഴ്ച കരുത്തോടെ മുന്നോട്ടുനീങ്ങി. ബോംബെ സൂചിക സെന്‍സെക്സ് 216.68 പോയന്‍റ് നേട്ടത്തില്‍ 25735.90ലും എന്‍.എസ്.ഇ നിഫ്റ്റി 72.50 പോയന്‍റ് നേട്ടത്തില്‍ 7834.45ലുമാണ് വ്യാപാരം അവസാനിച്ചത്. വ്യാപാരം തുടങ്ങിയ ഉടന്‍ ലാഭമെടുപ്പിനെ തുടര്‍ന്ന് സൂചികകള്‍ ഇടിഞ്ഞെങ്കിലും ബാങ്കിങ്, മെറ്റല്‍ സ്റ്റോക്കുകളുടെ കരുത്തില്‍ കുതിക്കുകയായിരുന്നു. യു.എസിലെ പലിശനിരക്ക് സംബന്ധിച്ച ആശങ്കയൊഴിഞ്ഞതും പാര്‍ലമെന്‍റ് നിര്‍ണായക നിയമങ്ങള്‍ പാസാക്കുമെന്ന പ്രതീക്ഷയും വിപണിയില്‍ പ്രതിഫലിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക്, ഒ.എന്‍.ജി.സി, ഐ.ടി.സി, എം ആന്‍ഡ് എം, ഹീറോ മോട്ടോര്‍ കോര്‍പ്, ആക്സിസ് ബാങ്ക്, എസ്.ബി.ഐ എന്നിവയായിരുന്നു നേട്ടത്തില്‍ മുന്നില്‍. സണ്‍ ഫാര്‍മയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.