മുംബൈ: സാമ്പത്തിക വളര്‍ച്ച നേരത്തെ പ്രതീക്ഷിച്ചയത്രയും എത്തില്ളെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഇടിവ്. ബോംബെ സൂചിക സെന്‍സെക്സ് 284.56 പോയന്‍റ് നഷ്ടത്തില്‍ 25,519.22ലും എന്‍.എസ്.ഇ നിഫ്റ്റി 82.40 പോയന്‍റ് നഷ്ടത്തില്‍ 7761.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നാലു ദിവസങ്ങളിലായി 760 പോയന്‍റ് തിരിച്ചുപിടിച്ചശേഷമാണ് വെള്ളിയാഴ്ച വീണ്ടും ഇടിവ് ഉണ്ടായത്. സെന്‍സെക്സിലെ 30ല്‍ 28 ഓഹരികളും നഷ്ടത്തിലാണ് അവസാനിച്ചത്. ടി.സി.എസ്, വിപ്രോ, വേദാന്ത, ലൂപിന്‍, എസ്.ബി.ഐ, ഹിന്‍ഡാല്‍കോ, ആര്‍.ഐ.എല്‍, സണ്‍ ഫാര്‍മ എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.