കണക്കുകള്‍ കരകയറ്റി

മുംബൈ: പ്രതീക്ഷിച്ചതിലും മികച്ച ഫാക്ടറി ഉല്‍പാദന കണക്കുകള്‍ പകര്‍ന്ന കരുത്തില്‍ മൂന്നു മാസത്തെ താഴ്ന്ന നിലയില്‍നിന്ന് ഓഹരിവിപണി കരകയറി. ബി.എസ്.ഇ സെന്‍സെക്സ് 105.92 പോയന്‍റ് നേട്ടത്തില്‍ 25,150.35ലും എന്‍.എസ്.ഇ നിഫ്റ്റി 39.60 പോയന്‍റ് നേട്ടത്തില്‍ 7650.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉരുക്ക് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചുങ്കം ചുമത്തിയതിന്‍െറ പശ്ചാത്തലത്തില്‍ ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, വേദാന്ത തുടങ്ങിയ മെറ്റല്‍ സ്റ്റോക്കുകളായിരുന്നു നേട്ടത്തില്‍ മുന്നില്‍. സെന്‍സെക്സിലെ 30ല്‍ 19 ഓഹരികളും നേട്ടത്തിലാണ് അവസാനിച്ചത്. എം ആന്‍ഡ് എം, ഇന്‍ഫോസിസ്, സണ്‍ഫാര്‍മ, ഡോ. റെഡ്ഡീസ്, വിപ്രോ തുടങ്ങിയവയും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ആക്സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്സ്, ഒ.എന്‍.ജി.സി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയായിരുന്നു നഷ്ടമുണ്ടാക്കിയവയില്‍ പ്രമുഖം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT