മുംബൈ: ചൈനീസ് സമ്പദ്വ്യവസ്ഥ കരകയറ്റാനുള്ള സര്‍ക്കാര്‍ ശ്രമം പാളുന്നുവെന്ന സൂചനകളത്തെുടര്‍ന്ന് എരിഞ്ഞുവീണ ആഗോള വിപണിക്കൊപ്പം ഇന്ത്യയിലെ നിക്ഷേപകര്‍ക്കും കനത്തപ്രഹരം. രാജ്യത്തെ പ്രധാന ഓഹരിവില സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ഇടപാടുകള്‍ തുടങ്ങി ക്ഷണനേരത്തില്‍ ആറ് ശതമാനം ഇടിഞ്ഞതോടെ ഓഹരി നിക്ഷേപകര്‍ക്ക് ഇന്നലെ കറുത്ത തിങ്കളാഴ്ചയായി.
ആഗോള വിപണികളിലെ തകര്‍ച്ച രൂപയുടെ മൂല്യം ഇടിയാനും കാരണമായി. ഡോളറിന് 66.49 രൂപ എന്ന നിലയിലേക്ക് വിനിമയ നിരക്ക് കൂപ്പുകുത്തി. തിങ്കളാഴ്ച മാത്രം ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 66 പൈസയുടെ കുറവുണ്ടായി. റിസര്‍വ് ബാങ്കിന്‍െറ ഇടപെടലാണ് മൂല്യത്തകര്‍ച്ച ഈ നിലയില്‍ പിടിച്ചുനിര്‍ത്തിയത്. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം.
ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപങ്ങളുടെ മൂല്യം ഏഴു ലക്ഷം കോടിയാണ് ഒറ്റദിവസംകൊണ്ട് ഇല്ലാതായത്.
ഇന്ത്യയിലെ ഏറ്റവും വലിയ 10 കമ്പനികളുടെ ഓഹരിമൂല്യത്തിലുണ്ടായ കുറവ് രണ്ടുലക്ഷം കോടിയോളം വരും. സെന്‍സെക്സ് (ബോംബെ ഓഹരി വില സൂചിക) 1624 പോയന്‍റും നിഫ്റ്റി (ദേശീയ ഓഹരി വില സൂചിക) 491 പോയന്‍റും ഇടിഞ്ഞാണ് ഇന്നലെ ഇടപാട് അവസാനിപ്പിച്ചത്. ആറു വര്‍ഷത്തിനിടെ ഓഹരിവിപണിയില്‍ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണിത്. റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി, എണ്ണ-പ്രകൃതി വാതകം, ബാങ്ക്, ഓട്ടോമൊബൈല്‍, ലോഹങ്ങള്‍ തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ഓഹരികളിലാണ് കനത്ത തിരിച്ചടിയുണ്ടായത്. സമ്പദ് വ്യവസ്ഥയും ഓഹരിവിപണിയും തകര്‍ച്ച നേരിട്ടതോടെ കഴിഞ്ഞദിവസങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ വിപണിയെ തകര്‍ച്ചയില്‍നിന്ന് പിടിച്ചുനിര്‍ത്താന്‍ നടപടി സ്വീകരിച്ചിരുന്നു.
പെന്‍ഷന്‍നിധിയിലെ പണം ഓഹരി വിപണികളില്‍ നിക്ഷേപിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനം ഇതിന്‍െറ ഭാഗമായി കഴിഞ്ഞ ആഴ്ച അവസാനമുണ്ടായി. എന്നാല്‍, തിങ്കളാഴ്ച ഇടപാട് തുടങ്ങിയതോടെ ചൈനയിലെ പ്രധാന ഓഹരിവില സൂചികയായ ഷാങ്ഹായ് ഇന്‍റക്സ് ഒമ്പത് ശതമാനമാണ് ഇടിഞ്ഞത്. ഈ തകര്‍ച്ച പൊടുന്നനെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികളിലേക്ക് പടര്‍ന്നു.
ചൈനീസ് സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ പാളുന്നുവെന്ന സൂചനകളുടെ പ്രത്യാഘാതം യു.എസ് വിപണികളില്‍ വെള്ളിയാഴ്ചതന്നെ പ്രകടമായിരുന്നു. ന്യൂയോര്‍ക് സ്റ്റോക് എക്സ്ചേഞ്ചിലെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ സൂചിക (എസ് ആന്‍ഡ് പി 500) കഴിഞ്ഞ വെള്ളിയാഴ്ച നാലു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് സാക്ഷ്യംവഹിച്ചിരുന്നു. അപ്പോഴേക്കും ലോകത്തെ മറ്റ് പ്രധാന വിപണികളെല്ലാം ആഴ്ചത്തെ ഇടപാടുകള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, തിങ്കാളാഴ്ച ഇടപാടുകള്‍ ആരംഭിച്ചപ്പോള്‍ ചൈനീസ് വിപണി എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി. തിങ്കളാഴ്ച അമേരിക്കന്‍ വിപണികളും നഷ്ടത്തില്‍ തന്നെയാണ് ഇടപാടുകള്‍ ആരംഭിച്ചത്.
പ്രതിസന്ധി മണത്തതോടെ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ ഇന്ത്യയിലെ ഓഹരി നിക്ഷേപം വിറ്റ് സുരക്ഷിത സ്ഥാനങ്ങള്‍ തേടിയതാണ് ഓഹരി വിപണിക്ക് കനത്ത പ്രഹരമായത്. ഓഹരി വിലകള്‍ ഇടിഞ്ഞതോടെ അവധി വിപണിയില്‍ ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെട്ടവരും ഇടപാട് അവസാനിപ്പിക്കാന്‍ വില്‍പന നടത്താന്‍ നിര്‍ബന്ധിതരായി. ഇത് വിപണിയിലെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.