മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഒരു ക്ളിക് അകലെ

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഫണ്ട് ഹൗസുകളുടെ ബ്രാഞ്ച് ഓഫിസുകളില്‍ പോവുന്നതും വിതരണക്കാരെ തപ്പിനടക്കുന്നതും പഴങ്കഥ. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഇപ്പോള്‍ കൂടുതല്‍ അടുത്തത്തെി, ഒരു ക്ളിക് മാത്രം അകലെവരെ. ആദ്യമായി നിക്ഷേപംനടത്തുന്നവര്‍ക്കും ഓണ്‍ലൈനില്‍ തന്നെ ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ കമ്പനികള്‍ അവസരമൊരുക്കിയതോടെയാണിത്. 
മുമ്പ് കെ.വൈ.സി (ക്നോ യുവര്‍ കസ്റ്റമര്‍) നിബന്ധനകള്‍ പാലിക്കുന്നവരാണെങ്കില്‍കൂടി ഉപഭോക്താവ് ആദ്യ ഫോളിയോ തുറക്കാന്‍ നേരിട്ട് എത്തേണ്ടിയിരുന്നു. ബന്ധപ്പെട്ട രേഖകളും നേരിട്ടുനല്‍കുകയോ അയച്ചുകൊടുക്കുകയോ ചെയ്യേണ്ടിയിരുന്നു. ഇതിനുശേഷം മാത്രമായിരുന്നു ഓണ്‍ലൈനില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക് അവസരം നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീട്ടിലിരുന്ന് ഓണ്‍ലൈനിലൊരു മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് തുടങ്ങാന്‍ പാന്‍ കാര്‍ഡ് (പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍), ഇ-മെയില്‍ അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, ഇന്‍റര്‍നെറ്റ് കണക്ഷന്‍ എന്നിവ മാത്രംമതിയാവും. നടപടിക്രമങ്ങള്‍ ഇതോടെ പൂര്‍ണമായും പേപ്പര്‍ രഹിതമാക്കിയിരിക്കുകയാണ് പല കമ്പനികളും. വേണ്ട വിവരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കിക്കഴിഞ്ഞാല്‍ ഫണ്ട് ഹൗസുകളില്‍നിന്ന് സ്ഥിരീകരണത്തിനുവേണ്ടി ഫോണിലേക്ക് വിളിയത്തെും. അതുകഴിഞ്ഞാല്‍ ഇടപാടുകള്‍ തുടങ്ങാം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ളാന്‍ വഴി (എസ്.ഐ.പി) മാസം നിശ്ചിത തുക വീതമായോ ഒറ്റത്തവണ ലംപ്സം ആയോ നിക്ഷേപം നടത്താം. 
ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍, ബിര്‍ല സണ്‍ ലൈഫ്, റിലയന്‍സ്, ഐ.ഡി.എഫ്.സി, കോട്ടക്ക് തുടങ്ങി പല പ്രധാന കമ്പനികളും അവരുടെ വെബ്സൈറ്റുകളില്‍ ആദ്യമായി നിക്ഷേപം നടത്തുന്നവരെ ആകര്‍ഷിക്കുന്നതിനായി ഓണ്‍ലൈന്‍ ഇടപാടിന് അവസരമൊരുക്കിയിട്ടുണ്ട്. 
പൊതു കെ.വൈ.സി എന്ന ആശയത്തിന് സെബി തുടക്കമിട്ടതും നിക്ഷേപകരുടെ കെ.വൈ.സി വിവരങ്ങള്‍ പരസ്പരം ബന്ധിപ്പിച്ച് പങ്കുവെക്കല്‍ സാധ്യമാക്കിയതുമാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കൂടുതല്‍ കമ്പനികളെ ഈ വഴി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. അതേസമയം ഇനിയും പല കമ്പനികളും ഈ വഴി സ്വീകരിച്ചിട്ടില്ല. നേരിട്ടത്തെിയാലേ അക്കൗണ്ട് തുങ്ങാനാവൂ എന്നാണ് അവരുടെ നിലപാട്. കെ.വൈ.സി നടപടിക്രമം പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ സെബിയും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഓഫ് ഇന്ത്യയും ശ്രമംതുടങ്ങിയിട്ടുണ്ട്. ഇതുകൂടി സാധ്യമായാല്‍ നേരത്തെ കെ.വൈ.സി വിവരങ്ങള്‍ നല്‍കിയിട്ടില്ലാത്തവര്‍ക്കും വീട്ടിലിരുന്ന് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താനാവും. 
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT