മൂന്നു വര്‍ഷം കൊണ്ട് 10 ആല്‍ഫാ ഓഹരികള്‍ നല്‍കിയത് 500 ശതമാനത്തിലേറെ നേട്ടം

ന്യൂഡല്‍ഹി: മൂന്നു വര്‍ഷം കൊണ്ട് 2400 ശതമാനം നേട്ടം. സ്വപ്നമല്ല, സംഭവിച്ചതാണ്. 10 ഓളം ആല്‍ഫാ സ്റ്റോക്കുകളാണ് മുന്നു വര്‍ഷത്തിനിടെ 500 ശതമാനത്തിനും 2400 ശതമാനത്തിനും ഇടയില്‍ നേട്ടം സമ്മാനിച്ചത്. വിപണി സൂചികകളേക്കാള്‍ താരതമ്യേന ഉയര്‍ന്ന നേട്ടം സമ്മാനിക്കുന്ന ഓഹരികളാണ് ആല്‍ഫാ ഓഹരികള്‍. ഒരു ഓഹരിയുടെ ആല്‍ഫാ അഞ്ചു ശതമാനമാണെങ്കില്‍ ബെഞ്ച് മാര്‍ക്കിനെ അഞ്ചു ശതമാനത്തിന് കടത്തിവെട്ടിയെന്നാണ് അത് അര്‍ഥമാക്കുന്നത്. കഴിഞ്ഞ മുന്നു വര്‍ഷത്തെ നിഫ്റ്റി ആല്‍ഫാ 50 സൂചിക അനുസരിച്ച് ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് 2394 ശതമാനം റിട്ടേണാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ വര്‍ഷം ഈ ഓഹരി 36 ശതമാനം തിരുത്തലിന് വിധേയമായി. 2013ല്‍ 170 രൂപ വിലയുണ്ടായിരുന്ന എസ്.ആര്‍.എഫ് ഓഹരി 1900 രൂപയിലേക്കാണ് ഉയര്‍ന്നത്. 994 ശതമാനമാണ് റിട്ടേണ്‍. വെല്‍സ്പണ്‍ ഇന്ത്യ, സിയേറ്റ്, ജൂബിലന്‍റ് സയന്‍സസ് എന്നിവ 8.4 മടങ്ങു മുതല്‍ 9.4 മടങ്ങുവരെ നേട്ടം സമ്മാനിച്ചു. ബജാജ് ഫിനാന്‍സ് 730 ശതമാനവും എച്ച്.പി.സി.എല്‍ 594 ശതമാനവും ടാറ്റാ എല്‍സി 569 ശതമാനവും കജാരിയ സെറാമിക്സ് 533 ശതമാനവും മണപ്പുറം ഫിനാന്‍സ് 555 ശതമാനവും നേട്ടമാണുണ്ടാക്കിയത്. നിഫ്റ്റി ആല്‍ഫാ 50 ഇന്‍ഡക്സ് കണക്കനുസരിച്ച് ജൂബിലന്‍റ് ലൈഫ് സയന്‍സസ്, മണപ്പുറം ഫിനാന്‍സ്, ഗോഡ്ഫ്രെ എന്നിവക്കാണ് ഉയര്‍ന്ന വെയിറ്റേജ്. 
Tags:    
News Summary - 10 Alfa stock offered over 500% return in 3 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT