പങ്കാളികൾ ഒരുമിച്ച് പ്രീമിയം അടച്ചിരുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളുടെആനുകൂല്യങ്ങൾക്ക് വേർപിരിയലിനു ശേഷവും അർഹതയുണ്ടാകുമോ?
വേർപിരിയലിനു ശേഷം വളരെ കൃത്യമായി കൈകാര്യം ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു വിഷയമാണിത്. വൈകാരികമായി ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ, ഇൻഷുറൻസും മറ്റ് സാമ്പത്തിക കാര്യങ്ങളും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. എന്നാൽ ഇപ്പോൾ കൃത്യസമയത്ത് നടപടികൾ സ്വീകരിക്കുന്നത് നിങ്ങളുടെയും കുട്ടികളുടെയും ദീർഘകാല സാമ്പത്തിക താൽപ്പര്യങ്ങളെ സംരക്ഷിക്കാൻ സഹായിക്കും. വേർപിരിയൽ എന്നത് ലൈഫ് ഇൻഷുറൻസ് പോളിസികളെ തനിയെ അസാധുവാക്കുന്നില്ല എന്നത് ഓർക്കേണ്ടതുണ്ട്. എന്നാൽ, ഓരോ പോളിസിയിലുമുള്ള നിങ്ങളുടെ അവകാശങ്ങളും അർഹതയും പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ആരാണ് 'പോളിസി ഉടമ' എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.
ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയിൽ, പോളിസി ഉടമക്കാണ് എല്ലാ അവകാശങ്ങളും ബാധ്യതകളും ഉള്ളത്. അതിനാൽ, നിലവിലുള്ള നോമിനേഷൻ വിവരങ്ങൾ മാറ്റുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കാൻ പോളിസി ഉടമക്ക് സാധിക്കും. നിങ്ങൾ പോളിസി ഉടമയായ പ്ലാനുകളിൽ, റിട്ടയർമെന്റ് പ്ലാനിന്റെയും യുലിപ്പിന്റെയും മെച്യൂരിറ്റി/റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നിങ്ങൾക്ക് തന്നെ ലഭിക്കും. ടേം പോളിസിയുടെ കാര്യത്തിലാണെങ്കിൽ, നോമിനി ആയിട്ടുള്ള ആൾക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഈ പോളിസികളിൽ ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് കുട്ടികളെ നോമിനികളാക്കാവുന്നതാണ്. നിങ്ങൾക്ക് എന്തെങ്കിലും അപ്രതീക്ഷിത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ പോളിസി പ്രകാരമുള്ള ആനുകൂല്യങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് ലഭിക്കും. എല്ലാ പോളിസികളിലും നിങ്ങൾക്ക് കുട്ടികളെ നോമിനികളാക്കാൻ സാധിക്കും. നിങ്ങളുടെ കുട്ടികളെ നോമിനികളായി നിശ്ചയിക്കുന്നതിലൂടെ, ഇൻഷുറൻസ് തുക മറ്റ് തടസങ്ങളൊന്നുമില്ലാതെ അവർക്ക് സുരക്ഷിതമായി ലഭിക്കുമെന്ന് ഉറപ്പാക്കാം.
നിങ്ങളുടെ പങ്കാളി പോളിസി ഉടമയായ പ്ലാനുകളിൽ, പരസ്പര ധാരണയ്ക്ക് വിധേയമായി ആ പോളിസികൾ പൂർണമായും നിങ്ങളുടെയോ നിങ്ങളുടെ കുട്ടികളുടെയോ പേരിലേക്ക് മാറ്റാൻ സാധിക്കും. അത്തരം സാഹചര്യങ്ങളിൽ, ഭാവിയിലെ പ്രീമിയം തുക അടക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും.
വേർപിരിയൽ കരാറിൽ ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്താൻ ശുപാർശ ചെയ്യുന്നു:
ഈ ക്രമീകരണങ്ങൾ രേഖപ്പെടുത്തി വെക്കുന്നത് ഭാവിയിലെ തെറ്റിദ്ധാരണകളും തർക്കങ്ങളും ഒഴിവാക്കാനും, നിങ്ങളുടെയും കുട്ടികളുടെയും സാമ്പത്തിക താൽപര്യങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.